ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന വീര്‍ഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.40നാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
9 തവണ എംഎല്‍എയും 5 തവണ എംപിയുമായിരുന്ന വീര്‍ഭദ്ര സിംഗ് 6 തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ എംഎസ്എംഇ മന്ത്രിയായും ടൂറിസം സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
ഭാര്യ പ്രിഭ സിംഗ് മുന്‍ എംപിയാണ്. മകന്‍ വിക്രമാദിത്യ ഷിംല എംഎല്‍എയാണ്.