പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. മുഖ്യമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്വം ലംഘിച്ചെന്നും കോടതി.
നന്ദിഗ്രാമില്‍ നിന്ന് സുവേദു അധികാരി വിജയിച്ചതിനെതിരെ മമത നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കോടതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് കോടതി നിരീക്ഷിച്ചു.
ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ വിശ്വാസമില്ലെങ്കില്‍ മുഖ്യമന്ത്രി നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി കോടതിക്ക് കേള്‍ക്കാനാകില്ല. കേസ് കേള്‍ക്കുന്നതില്‍ നിന്ന് താന്‍ പിന്മാറുന്നതായും ജസ്റ്റീസ് കൗശിക്ക് ചന്ദ പറഞ്ഞു.