മലയാളി പൊളിയല്ലേ; കുഞ്ഞ് മുഹമ്മദിനെ കൈമെയ് മറന്ന് സഹായിച്ച് കേരളക്കര

0

സുമനസുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ എസ്എംഎ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ തികഞ്ഞു. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ ഒന്നടങ്കം പരിശ്രമിച്ചതോടെ 5 ദിവസം കൊണ്ടാണ് 18 കോടിയെന്ന വലിയ തുക സമാഹരിക്കാന്‍ സാധിച്ചത്.

മലയാളികളുടെ സുമനസ്സിനെ ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരിയായ എം വിജിന്‍ എംഎല്‍എ പറഞ്ഞു. 5 ദിവസം കൊണ്ട് ഇത്ര വലിയ തുക സമാഹരിക്കാനായത് വലിയ ആത്മവിശ്വാസം പകരുന്നതാണെന്നും വിജിന്‍ പറഞ്ഞു.

നിരവധി പേരാണ് നേരിട്ട് വിളിച്ച് സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിദേശത്ത് നിന്ന് അര്‍ധരാത്രി വരെ പലരും വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.