മൃഗത്തെ പോലെ പീഡിപ്പിച്ചു: സാബു ജേക്കബ്

0

ഒരു വ്യവസായിയായ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. ഒരു മാസം നടന്നത് ക്രൂരമായ നടപടികളാണെന്നും സാബു ജേക്കബ് പറഞ്ഞു. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99 ശതമാനം വ്യവസായികളുടേയും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന എന്നാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പിടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു.

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് തനിക്ക് ക്ഷണം ഉണ്ടെന്നും എവിടെ വേണമെങ്കിലും നിക്ഷേപം നടത്താന്‍ പോകാമെന്നും സാബു ജേക്കബ് വ്യക്തമാക്കി.

തന്നെ വിളിച്ചെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന സാബു ജേക്കബ് തള്ളി. മന്ത്രി വിളിച്ചെങ്കില്‍ താന്‍ തിരിച്ച് വിളിച്ചേനെയെന്നും സാബു ജേക്കബ് പറഞ്ഞു. ഉണ്ടായ പ്രശ്‌നം പരിഹരിച്ച ശേഷം തുടര്‍ പരിശോധനകള്‍ ചര്‍ച്ച ചെയ്യാമെന്നും സാബു വ്യക്തമാക്കി.