കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് അന്വേഷണ സംഘത്തെ ഹാജരാകില്ലെന്ന് അറിയിച്ചത്.
കള്ളപ്പണ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ ൃപൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.