കിറ്റെക്‌സ് നടത്തിയ പ്രചാര വേലകള്‍ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി രാജീവ്. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒരു പരിശോധനയും കിറ്റെക്‌സ് കമ്പനിയില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പിടി തോമസ് ജൂണ്‍ ഒന്നിന് കിറ്റെക്‌സ് കമ്പനിയെ പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തി. ഫെബ്രുവരി 20ന് ബെന്നി ബെഹനാനാണ് ആദ്യമായി പരാതി ഉന്നയിച്ചത്. വേതനം ലഭിക്കുന്നില്ല എന്ന പരാതിയില്‍ ജൂണ്‍ എട്ടിന് പരിശോധന നടത്തിയിരുന്നു.
വിവാദം ഉയര്‍ന്ന് വന്ന അന്ന് ചന്നെ കമ്പനി ഉടമയെ വിളിച്ചിരുന്നു. നിക്ഷേപത്തില്‍ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയും ഉടമയെ വിളിച്ചു. മാനേജ്‌മെന്റ് ഇതുവരെ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പരാതി നല്‍കിയിട്ടില്ല. എന്നിട്ടും കിറ്റെക്‌സ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ചു. ഇത്തരം അധിക്ഷേപം നടത്താന്‍ തക്കവണ്ണം ഗവണ്‍മെന്റ് ഒന്നും മോശമായി ചെയ്തിട്ടില്ല.
വ്യവസായ വകുപ്പില്‍ എന്തുകൊണ്ട് കിറ്റെക്‌സ് പരാതി നല്‍കിയില്ലെന്നും പി രാജീവ് ചോദിച്ചു. അസെന്റുമായി ബന്ധപ്പെട്ടും കിറ്റെക്‌സ് ഉടമ ഉയര്‍ത്തിയത് വ്യാജ പ്രചാരണമാണെന്ന് പി രാജീവ് കൂട്ടിച്ചേര്‍ത്തു.