നിയമസഭ തല്ലിപ്പൊളിച്ച കേസ് പിന്‍വലിക്കണമെന്ന കേരള സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യത്തിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയും.
മാപ്പര്‍ഹിക്കാത്താ പെരുമാറ്റമാണ് കേരളത്തിലെ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയത്. മൈക്ക് വലിച്ചൂരി തലയില്‍ എറിഞ്ഞ എംഎല്‍എമാര്‍ വിചാരണ നേരിടുക തന്നെ വേണം. സര്‍ക്കാരിന് ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ കഴിയില്ല. എന്ത് സന്ദേശമാണ് ഇത്തരം കാഴ്ചകള്‍ പൊതുജനത്തിന് നല്‍കുകയെന്നും സുപ്രീംകോടതി ചോദിച്ചു.
എന്നാല്‍ അഴിമതിക്കാരനായ ധനമന്ത്രി കെ എം മാണിക്കെതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്രതിഷേധിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
കേരള ഹൈക്കോടതി അടക്കം നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയതാണ്. എന്നാല്‍ ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വിശദമായി 15ന് പരിഗണിക്കും.