പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍

0

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 7 മാസമായി സമരത്തിലാണ് കര്‍ഷകര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന എല്ലാ ദിവസവും മന്ദിരത്തിന് പുറത്ത് കര്‍ഷകര്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ഞായറാഴ്ച അറിയിച്ചു. 5 കര്‍ഷക നേതാക്കളും, 200 കര്‍ഷകരും എന്ന നിലയിലാകും പ്രതിഷേധം. ഈ മാസം 19 മുതല്‍ ആഗസ്റ്റ് 13 വരെയാണ് പാര്‍ലനമെന്റിന്റെ വര്‍ഷകാല സമ്മേളനം.

വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് 2 ദിവസം മുമ്പ് സഭയില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് കത്ത് നല്‍കും. ‘ഞങ്ങള്‍ പുറത്ത് സമരം ചെയ്യുമ്പോള്‍ സഭക്കകത്ത് ഈ വിഷയം ഉന്നയിക്കാനും ഞങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ലാത്ത വാക്ക് ഔട്ട് നടത്തതരുതെന്നും ഞങ്ങള്‍ അവരോട് പറയും. സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതെ സമ്മേളനം നടക്കാന്‍ അനുവദിക്കരുതെന്നും ഞങ്ങള്‍ ആവശ്യപ്പെടും’, കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ് ചാരുണി പറഞ്ഞു.