ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അവരുടെ നാക്, എന്‍ഐആര്‍എഫ് റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ യുജി, പിജി ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി ഈയിടെയാണ് അനുമതി നല്‍കിയത്.
3 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റാങ്കിങ് ഫ്രെയിംവര്‍ക്) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി ലഭ്യമായിട്ടുണ്ട്.
അണ്ടര്‍ ഗ്രാജ്വേറ്റില്‍ രണ്ടും പിജിയില്‍ ഏഴ് വിഭാഗങ്ങളിലുമാണ് കോഴ്‌സുകള്‍ നല്‍കുന്നത്. ഈ വിഭാഗങ്ങളിലായി നൂതന വിഷയങ്ങളായ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂറിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങി 72 വിഷയങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐച്ഛിക വിഷയം തെരഞ്ഞെടുക്കാം. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ മിക്കവയ്ക്കും ആഗോള പ്രൊഫഷണല്‍ സംഘടനകളുടെ അംഗീകാരവും ഉള്ളതാണ്.