HomeKeralaഅനധികൃതമായി നെടുമ്പാശ്ശേരിയില്‍ തമാസിച്ച ശ്രീലങ്കക്കാരനെതിരെ പൊലീസ് അന്വേഷണം

അനധികൃതമായി നെടുമ്പാശ്ശേരിയില്‍ തമാസിച്ച ശ്രീലങ്കക്കാരനെതിരെ പൊലീസ് അന്വേഷണം

എറണാകുളം നെടുമ്പാശ്ശേരിയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊളംബോ സ്വദേശി രമേഷിന് (37) എതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇയാള്‍.

യാത്ര രേഖകളുടെ കാലവധി കഴിഞ്ഞിട്ടും ഇവിടെ തന്നെ തങ്ങുകയായിരുന്നു ഇയാള്‍. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പ്രാദേശിക സഹായം ചെയ്തു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.

Most Popular

Recent Comments