ഇൻസ്റ്റഗ്രാമിൽ കരീനയും

0

വൈകിയെങ്കിലും ഇന്‍സ്റ്റാഗ്രാമിലേക്ക് ചുവട് വച്ച് ബോളിവുഡ് താരം കരീന കപൂര്‍. വനിതാ ദിനത്തിന് മുന്നോടിയായാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ചത്. ഏറെ നാളായുള്ള ആരാധകരുടെ ആവശ്യമായിരുന്നു ഇത്. കരീന കപൂര്‍ ഖാന്‍ എന്ന പേരിലാണ് കരീനയുടെ അക്കൌണ്ട്. അക്കൌണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഫോളോവേഴ്സിന്‍റെ എണ്ണം ദശലക്ഷങ്ങള്‍ കടന്നു.

ഇന്‍സ്റ്റാഗ്രാമിന്‍റെ ലോകം ആദ്യം തന്നെ അധ്യൈര്യപ്പെടുത്തിയിരുന്നു
എന്ന് കരീന നേരത്തെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. സ്വകാര്യ ലോകം മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ലൈക്കുകളുടെ പേരില്‍ തലപുകയ്ക്കാനും താല്പര്യമില്ലായിരുന്നു. എന്നാല്‍ പിന്നീട്
കാലത്തിനൊത്ത് മാറാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ്
കരീന പറഞ്ഞത്. ഇതിന് പിറകെയാണ് താരം ഇന്‍സ്റ്റാഗ്രാമിന്‍ അക്കൌണ്ട് തുറന്നത്.