കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒമ്പത് വയസുള്ള പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.
അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെയാണ് സംഭവം നടന്നത്. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. അച്ഛന്‍ വന്നതിന് ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുമ്പാണ് നാട്ടിലെത്തിയത്.