HomeKeralaകുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നു

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നു

പതിറ്റാണ്ടുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാതക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക തിങ്കളാഴ്ട മുതല്‍ വിതരണം ചെയ്യും. 8 വില്ലേജുകളിലെ 85 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് ദേശീയപാത അതോറിറ്റി നല്‍കിയത്. മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിയുമ്പോള്‍ 5400 കോടി രൂപയാണ് നഷ്ടപരിഹരാത്തുകയായി നല്‍കുക.

ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ വില്ലേജുകളിലെ 12 ഉടമകള്‍ക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകള്‍ വിതരണം ചെയ്യുക. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളില്‍ നിന്നായി 63.5 കിലോമീറ്റര്‍ നീളത്തില്‍ 205.4412 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്ന് മാസത്തിനകം മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള അവാര്‍ഡ് രേഖകളുടെ വിതരണോദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മേത്തല സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

Most Popular

Recent Comments