കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് നിരോധനം

0

ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കളക്ടര്‍ നിരസിച്ചു. എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നാണ് കളക്ടറുടെ നിലപാട്.

എംപിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. എംപിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എംപിമാരുടെ സന്ദര്‍ശനം വഴിവെക്കുമെന്നും കളക്ടര്‍ വിശദീകരിച്ചു.