രണ്ട് മാസത്തെ ബിജെപി ഭരണം; അസമില്‍ 11 പേരെ പൊലീസ് വെടിവെച്ചുകൊന്നു

0

അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊലീസ് വെടിവെച്ച് കൊന്നത് 11 പേരെ. 54 ദിവസം മുമ്പാണ് അസമില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

കൊല്ലപ്പെട്ട 11 പേരില്‍ 6 പേരെയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

കന്നുകാലി കടത്ത് ആരോപിച്ച് വെള്ളിയാഴ്ച ഒരാളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. ഇയാള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചതെന്ന് ജില്ല സൂപ്രണ്ട് അറിയിച്ചിരുന്നു. ഓടി രക്ഷപ്പെടാനുള്ള മറ്റ് ശ്രമങ്ങളെല്ലാം അസമിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ജിപി സിംഗ് ട്വിറ്ററില്‍ വിവരിച്ചിരുന്നു.