HomeIndiaമൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുന്നു

മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുന്നു

യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡേണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയായിട്ടില്ല. ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഡോസുകള്‍ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കൊവിഡില്‍ നിന്ന് 94.1% ആണ് മൊഡേണ വാക്‌സിന്റെ ഫലപ്രാപ്തി.

Most Popular

Recent Comments