മലയാളത്തിലെ പ്രശസ്തനായ സിനിമാ സംവിധായകന്‍ ആൻ്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലാണ് മരണം.
ഇണയെ തേടി എന്ന സിനിമയിലൂടെയാണ് ആൻ്റണി ഈസ്റ്റ്മാൻ്റെ സംവിധാന ജീവിതം ആരംഭിക്കുന്നത്. സില്‍ക്ക് സ്മിതയുടെ ആദ്യ മലയാള സിനിമ ഇതായിരുന്നു. സംഗീത സംവിധായകന്‍ ജോണ്‍സനും തുടങ്ങിയത് ഇണയെ തേടിയില്‍ നിന്നാണ്, പിന്നീട് വര്‍ണത്തേര്, മൃദുല, അമ്പട ഞാനേ, വയല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, തസ്‌ക്കരവീരന്‍ തുടങ്ങിയ സിനിമകള്‍ക്ക് കഥ എഴുതി. മൃദുല എന്ന സിനിമയുചെ തിരക്കഥ എഴുതിയതും ആന്റണിയാണ്.
മുകേഷ് നായകനായ പാര്‍വതി പരിണയം സിനിമയുടെ നിര്‍മാതാവാണ്. നിവിധ സിനികളുടെ നിശ്ചല ഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചു. കുന്നംകുളം ചൊവ്വന്നൂരില്‍ ജനിച്ച അദ്ദേഹം ഫോട്ടോഗ്രാഫറായാണ് കലാജീവിതം ആരംഭിച്ചത്. പിന്നീട് എറണാകുളത്ത് ഈസ്റ്റ്മാന്‍ എന്ന പേരില്‍ സ്റ്റുഡിയോ ആരംഭിച്ചു. ഇതോടെയാണ് ആൻ്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടത്.