HomeFilm*ഓപ്പൺ എൻഡിങ് എന്ന പ്രത്യേകതയുമായി ഒരു ഷോർട്ട് ഫിലിം*

*ഓപ്പൺ എൻഡിങ് എന്ന പ്രത്യേകതയുമായി ഒരു ഷോർട്ട് ഫിലിം*

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള കുട്ടിയുടെ ഫാൻ്റസി കഥയുമായി എത്തിയിരിക്കുകയാണ് ‘ഫാൻ്റസീസ് ഓഫ് കുഞ്ഞൂട്ടൻ’ എന്ന ഷോർട്ട് ഫിലിം. ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ് ഇതിൻ്റെ ഓപ്പൺ എൻഡിങ് ആയിട്ടുള്ള ക്ലൈമാക്സാണ്.
ആല്‍ഫ ക്രീയേറ്റീവ്‌സിൻ്റെ ബാനറില്‍ ജോസഫ് മത്തായി നിര്‍മ്മിച്ച് അജ്മല്‍ ഷാജി സംവിധാനം ചെയ്യുന്ന ഫിലിം, കുഞ്ഞുട്ടന്‍ എന്ന ആറാം ക്ലാസ്സ്‌കാരൻ്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചാണ് പറയുന്നത്. പ്രധാന കഥാപാത്രമായ കുഞ്ഞുട്ടനെ അവതരിപ്പിച്ചിരിക്കുന്നത് ബാലതാരം മാഹീന്‍(തീവണ്ടി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴ് റീമേക്ക് അക്ക കുരുവി) ആണ്. നന്ദന്‍ രാജേഷ്, സൃദ, മൃദുല മേനോന്‍, വര്‍ഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കൂത്താട്ടുകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിൻ്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംഗീത് സിലീനനാണ്. എഡിറ്റിംഗ്- നബു ഉസ്മാന്‍, സംഗീതം- കിഷന്‍ മോഹന്‍(സപ്താ റെക്കോർഡ്സ്), സൗണ്ട് ഡിസൈന്‍- മണികണ്ഠന്‍.
 സ്ഥിരം ഷോർട്ട് ഫിലമുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു രീതിയിലാണ് ഈ കുഞ്ഞ് സിനിമ ചിത്രീകരിചിട്ടുള്ളത് . കുഞ്ഞുട്ടൻ്റെ പ്രണയവും പേടിയും സൗഹൃദവും ,പിന്നെ അവൻ്റെ കൊച്ചു കൊച്ചു ശീലങ്ങളും. ഇതിനെല്ലാം പുറമെ അവൻ്റെ ദിവാസ്വപ്നങ്ങളാണ് , ഈ സിനിമ നിങ്ങളെ കാണിക്കുന്നത് . വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Most Popular

Recent Comments