പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉന്നത നേതാക്കളെ കാണാന്‍ ഡല്‍ഹിക്ക് പോകും. അടുത്ത ആഴ്ചയോടെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമെന്റുമായി ചര്‍ച്ച നടതത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ നവ്‌ജ്യോതി സിംഗ് സിദ്ദു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ ഉള്‍പാര്‍ട്ടി പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചകളെല്ലാം തന്നെ സജീവമാകുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മൂന്നംഗ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, അമരീന്ദര്‍ സിംഗും നവ്‌ജ്യോതി സിംഗുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല പഞ്ചാബിലുള്ളതെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.