അപൂര്‍വ്വ രോഗം ബാധിച്ച കുഞ്ഞിന്റെ മരുന്നിന് വേണ്ടത് 16 കോടി

0

അപൂര്‍വ്വ രോഗം ബാധിച്ച 6 മാസം പ്രായമുള്ള കുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നില്ലെന്ന് പരാതി. ജൂണ്‍ 28നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരിഫ് വെളിപ്പെടുത്തി.

സ്‌പൈനല്‍ മസ്‌കുലാര്‍ ആട്രോഫി എന്ന രോഗം ബാധിച്ച ആരിഫിന്റെ കുട്ടിക്ക് മരുന്നിനു മാത്രമായി വേണ്ടി വരുന്നത് 16 കോടിയിലധികം രൂപയാണ്. മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹര്‍ജിയിലെ ആവശ്യം. ആരോഗ്യമന്ത്രി വീജ ജോര്‍ജിനെ വിവരമറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ആരിഫ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ഗൗരവമുള്ളതാണെന്നും ജൂണ്‍ 28നകം വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

മൂന്ന് മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. ഇതിനിടെ പല തവണ വൈറസ് ബാധയുണ്ടാകുകയും ചെയ്തു. ചികിത്സ ഇനിയും വൈകിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ഉദാര മനസ്‌കരുടെ സഹായത്തോടെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരിഫ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

Ac Name: Arif
Branch: Mankada
Federal Bank
AC NO: 16320100118821
IFSC:FDRL0001632
Google Pay: 8075393563
Contact Number: 8075393563