ദുബായില്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി

0

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്.

ഗര്‍ഭകാലം 13 ആഴ്ച കഴിഞ്ഞവര്‍ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയോ 800342 എന്ന വാട്‌സ് ആപ് നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്‌മെന്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക.