സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ ഉണ്ടായ ആരോപണങ്ങളെ പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വെക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും.
വിവാദങ്ങളുടെ സാഹചര്യത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവെച്ചതോട് കൂടി അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും ഇന്നുണ്ടാകും. ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമാകും.