HomeKeralaനിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ

നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ

തിരുവനന്തപുരത്ത് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളെ പണംവാങ്ങി പോലീസ് സംരക്ഷിക്കുകയാണെന്ന് കെഎസ്ആർടിസി  തൊഴിലാളി യൂണിയനുകൾ.  പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് യൂണിയനുകൾ പറയുന്നു.
1991 ലെ കെഎസ്ആർടിസി അനിശ്ചിതകാല സമരത്തെത്തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് നൽകിയത്.  പിന്നീടത് സ്ഥിരം സംവിധാനമായി.നിരവധി കേസുകളും കോടതി നടപടിയും ഉണ്ടായി . നഗരത്തിൽ ഇപ്പോൾ 90 സ്വകാര്യ ബസ്സുകളാണ് പെർമിറ്റോടെ സർവ്വീസുകൾ നടത്തുന്നത് . ഹൈക്കോടതി നിർദേശമനുസരിച്ച് സ്വകാര്യ ബസ്സുകൾക്ക് നഗര ഹൃദയമായ കിഴക്കേകോട്ടയിൽ നിന്ന് സർവ്വീസ് തുടങ്ങാനോ അവസാനിപ്പിക്കാനോ അനുമതിയില്ല.
കിഴക്കേകോട്ടയിൽ അനുവദിച്ചിരിക്കുന്ന സ്റ്റോപ്പിൽ പരമാവധി മൂന്ന് മിനിട്ട് നിറുത്തി യാത്രക്കാരെ കയറ്റാം. എന്നാൽ യാത്രക്കാരെ കിട്ടാത്ത ട്രിപ്പുകൾ ഒഴിവാക്കി കിഴക്കേകോട്ടയിൽ കൂടുതൽ സമയം ചെലവിട്ട് തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നുവെന്നും,ഗാതഗത കുരുക്ക് ഉണ്ടാക്കുന്നുവെന്നുമാണ് കെഎസ്ആർടിസി യുടെ ആക്ഷേപം. പരാതികളിൽ നടപടി ഉണ്ടായില്ല.
സ്വകാര്യ ബസ്സുകൾ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കട്ടെയെന്ന് പോലീസിൻറെ നിലപാട്.  ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളുടെ മാർച്ചും പ്രതിഷേധവും നിത്യസംഭവമായ തലസ്ഥാന നഗരത്തിൽ സമയക്രമം പാലിച്കുന്നത് പ്രായോഗികമല്ലെന്നാണ് ബസ്സുടമകളുടെ വിശദീകരണം.

Most Popular

Recent Comments