സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തി . നിക്ഷേപകർക്ക് 50,000 രൂപ മാത്രമേ യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ സാധിക്കുകയുളളൂ. 30 ദിവസത്തേക്കാണ് നടപടി. എസ്ബി ഐ മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്ട്രറ്റർ.
ബാങ്കിൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടിയുണ്ടാകുമെന്നും നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആർബിഐ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കിൽ പുനഃസംഘടനയുണ്ടാകുമെന്നും ആർബിഐ വ്യക്തമാക്കിട്ടുണ്ട്