പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയവരെ പുറത്താക്കി പതിവ് സിപിഎം തന്ത്രം .
ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനാണ് രംഗത്ത്. തട്ടിപ്പിൽ ഉൾപ്പെട്ട നേതാക്കളെയും ഭാര്യമാരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സക്കീർ ഹുസൈൻ സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തുമെന്നുംസക്കീർ ഹുസൈൻ അറിയിച്ചു.