കെ എസ് ആർ ടി സി; ജനങ്ങളെ ദ്രോഹിച്ചവർക്കെതിരെ നടപടിയില്ല , സർക്കാർ വഴങ്ങി

0

യൂണിയനുകളുടെ മുന്നിൽ സർക്കാരും നിയമങ്ങളും വഴങ്ങി. ജനങ്ങളെ ദ്രോഹിച്ച മിന്നൽ സമരവും റോഡ് ഉപരോധവും നടത്തിയിട്ടും നടപടി ഉണ്ടാവില്ല . പണിമുടക്കുമെന യൂണിയനുകളുടെ ഭീഷണി ഭയന്ന് നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു . എന്നാൽ ജനങ്ങളുടെ വികാരം ശമിപ്പിക്കാൻ എന്തെങ്കിലും പ്രഖ്യാപനങ്ങൾ നടത്താനാണ് ആലോചന. ഭരണകക്ഷി യൂണിയനുകളുടെ എതിർപ്പ് അവഗണിക്കുന്നത് ബുദ്ധിയല്ലെന്നാണ് പാർടികളുടെ തീരുമാനം .