കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൻ്റേത് തന്നെയെന്ന് പി ജെ ജോസഫ് . ഇത് യു ഡി എഫ് അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തങ്ങൾ നിശ്ചയിക്കുന്ന സ്ഥാനാർഥി മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു .
എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാവുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . 10 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു .