കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 8 വരെയാകും സര്‍വീസ്.
53 ദിവസങ്ങള്‍ക്ക് ശേഷമാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെയ് 8നാണ് മെട്രോ സര്‍വീസ് നടത്തിയത്.
എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ല.