ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലെ ചിമ്മര്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവിടുമെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ദാദല്‍, രജൗരി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകരരുണ്ടോ എന്നറിയാന്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.