കൊവിഡ് ചികിത്സ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു.
ചികിത്സ നിരക്കിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവിലെ പിഴവുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ സാവകാശം തേടി. മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകള്‍ തിരുത്താന്‍ 10 ദിവസം സാവകാശം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, കൊവിഡ് ചികിത്സ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജൂലൗ 8 വരെ നീട്ടിയിട്ടുണ്ട്.