വാക്‌സിനെടുക്കാനെത്തിയ ബലാത്സംഗക്കേസ് പ്രതിയെ പിടികൂടി പൊലീസ്. ഒഡീഷയിലാണ് സംഭവം. ബലാത്സംഗക്കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് വാക്‌സിന്‍ കേന്ദ്രത്തില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്.
ഒഡീഷയിലെ ബോലാംഗിര്‍ ജില്ലയില്‍ നിന്നുള്ള അരുണ്‍ പോധ(24)യെയാണ് പൊലീസ് പിടിച്ചത്. 20 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞതിനാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഇന്നലെ പട്‌നഗര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള കൊവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ വാക്‌സിന്‍ സ്വീകരിക്കാനായി ക്യൂവില് നില്‍ക്കുമ്പോഴാണ് പ്രതി പിടിയിലായത്. ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.