തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ഓഫീസിനുള്ളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് വരുത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ അജിയെ സസ്‌പെന്‍ഡ് ചെയ്തതായി തിരുവനന്തപുരം മേയര്‍ അറിയിച്ചു.