തനിക്കെതിരായ രാജ്യദ്രോഹക്കേസിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ദ്വീപില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം തെറ്റാണെന്നും ഐഷ വ്യക്തമാക്കി.
രാജ്യദ്രോഹക്കേസില്‍ ദ്വീപില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കൊച്ചിയില്‍ തിരികെ എത്തിയ ഐഷ സുല്‍ത്താന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്കെതിരെ കൃത്യമായി അജണ്ട നടന്നിട്ടുണ്ട്. ഉമ്മയുടേയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മടങ്ങാന്‍ അനുമതി നല്‍കിയിട്ടും തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തു. ഇത് എന്തിനാണെന്ന് അറിയില്ലെന്നും ഇതിനെതിരെ നിയമനടപടിക്കില്ലെന്നും ഐഷ പ്രതികരിച്ചു.