HomeKeralaസിനിമ മേഖലയില്‍ സമഗ്രനിയമം നടപ്പിലാക്കുമെന്ന്‌ മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയില്‍ സമഗ്രനിയമം നടപ്പിലാക്കുമെന്ന്‌ മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയുടെ ഉന്നമനത്തിനും വളര്‍ച്ചക്കും അനുബന്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമ ടെലിവിഷന്‍ രംഗത്തെ പന്ത്രണ്ട് സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് ചിത്രാഞ്ജലിയില്‍ ആധുനിക ഫിലിം സിറ്റിയും കൊച്ചിയില്‍ ആധുനിക സ്റ്റുഡിയോയും ഉള്‍പ്പടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമ നിര്‍മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

സിനിമ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി. ലോക്ക്ഡൗണ്‍ സിനിമ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവര്‍ത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുന്‍ഗണന നല്‍കും. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, WICC, ATMS, കേരള എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, കേരള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, FFISICO, KSFDC<, KSCAWFB, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

Most Popular

Recent Comments