HomeIndiaജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ പറഞ്ഞെങ്കിലും കൃത്യമായ ഉറപ്പ് പ്രധാനമന്ത്രി തന്നില്ലെന്ന് സിപിഐഎം നേതാവ് യൂസഫ് തരിഗാമി പറഞ്ഞു. മൂന്ന് മണിക്കൂര്‍ ആണ് യോഗം നീണ്ടുനിന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജമ്മു കശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നായിരുന്നു മിക്കവരുടേയും ആവശ്യം.

ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശം ആയതിന് ശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തില്‍ ഒരു സര്‍വകക്ഷിയോഗം നടന്നത്. കേന്ദ്രഭരണ പ്രദേശം ആയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തിയിട്ടുണ്ട്.

Most Popular

Recent Comments