പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ പുറത്താക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. ധിക്കാരപരമായ സമീപനമാണ് ജോസഫൈൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇതിനു മുമ്പും സമാനമായ നിരവധി പരാതികൾ വനിതാ കമ്മീഷൻ അധ്യക്ഷയെപ്പറ്റി ഉണ്ടായിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്നതിൽ വനിതാ കമ്മീഷൻ തികഞ്ഞ പരാജയമാണ്. ഇരയോടൊപ്പം നിൽക്കാത്ത ജോസഫൈന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാനുള്ള ധാർമ്മികതയില്ലെന്നും പ്രഫുൽകൃഷണൻ പ്രസ്താവിച്ചു