കര്‍ണാടകയിലെ ഷിമോഗയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണി കഴിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്റെ പണി നിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 2022 ഓടെ വിമാനത്താവളത്തിന്റെ പണി കഴിപ്പിക്കാനാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉന്നംവെച്ചിരിക്കുന്നത്.
വിമാനത്താവളം താമരയുടെ ആകൃതിയിലാണ്. അത് ബിജെപിയുടെ ചിഹ്നമാണെന്നും പൊതുസ്വത്ത് ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നങ്ങളെ ഓര്‍മിപ്പിക്കുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് 2016ല്‍ തന്നെ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ അറിയിച്ചു. അതിനിടെ താമര ദേശീയ പുഷ്പമാണെന്നും ബിജെപിയുടെ ചിഹ്നവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി വിശദീകരണവുമായി രംഗത്തെത്തി.
സോഗേനിലാണ് ഷിമോഗ വിമാനത്താവളം നിര്‍മിക്കാന്‍ പോകുന്നത്. 384 കോടി രൂപയാണ് നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നത്. 1.7 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.