ഇടുക്കിയില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

0

ഇടുക്കിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പാണ് മരണം. ഭര്‍തൃവീട്ടില്‍ യുവതി ഗാര്‍ഹിക പീഡനം നേരിട്ടുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കട്ടപ്പന മാട്ടുക്കട സ്വദേശി അമലാണ് അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ കഴിഞ്ഞ മാര്‍ച്ചിലാണ് വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ചത്. പീരുമേട് ഡിവൈഎസ്പിയാണ് അമലിനെ അറസ്റ്റ് ചെയ്തത്.