HomeIndiaതലക്ക് അരക്കോടിയോളം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തലക്ക് അരക്കോടിയോളം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തലക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഡില്‍ വെച്ചാണ് മരണം. നോര്‍ത്ത് തെലങ്കാന മാവോയിസ്റ്റ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവുമായ ഹരിഭൂഷണ്‍ ആണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലായിരുന്നു ഹരിഭൂഷണിന്റെ പ്രവര്‍ത്തനങ്ങള്‍.

ജൂണ്‍ 21ന് ഹരിഭൂഷണ്‍ മരണപ്പെട്ടു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, മരണം മാവോയിസ്റ്റുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ഹരിഭൂഷണ്‍ ഉള്‍പ്പടെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളെല്ലാം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

52കാരനായ ഹരിഭൂഷണ്‍, ലക്മു ദാദ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മേഖലയിലെ 22 മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഹരിഭൂഷണ്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.

Most Popular

Recent Comments