സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയില്‍ മാറ്റമില്ല

0

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷയില്‍ മാറ്റമില്ലെന്ന് കേരളം. ഇതുസംബന്ധിച്ച് സ്വീകരിച്ച നിലപാട് നാളെ സുപ്രിംകോടതിയെ അറിയിക്കും. സെപ്തംബര്‍ 6 മുതല്‍ 16 വരെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കേരളം സുപ്രിംകോടതിയെ അറിയിക്കും.

പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് നാളെ സംസ്ഥാനം സ്വീകരിച്ച നിലപാട് അറിയിക്കുന്നത്. അതിനിടെ ജൂലൈ 31ഓടെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയില്‍ അറിയിച്ചു.

പരീക്ഷ ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 15നും സെപ്തംബര്‍ 15നും മധ്യേ എഴുത്തുപരീക്ഷയും നടത്തും. മൂല്യനിര്‍ണയ പദ്ധതിയില്‍ ഭേദഗതി കൊണ്ടുവന്നതും സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിച്ചു.