സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

0

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്‌സിഡി അക്കൗണ്ടില്‍ കൊടുക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കാനാകില്ല.

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം ഇല്ലാത്ത പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.