എറണാകുളം സെൻ്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെൻ്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിൻ്റെയും സെൻ്റര്‍ ഫോര്‍ റിസേര്‍ച്ചിൻ്റെയും ആഭിമുഖ്യത്തിലാണ് സെൻ്റര്‍ ആരംഭിച്ചത്.
2025-ല്‍ നടക്കുന്ന കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമാണിത്. അഹിംസയുടെയും സമാധാനത്തിൻ്റെയും മൂല്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒത്തുകൂടാനൊരു വേദിയെന്നതാണ് സെൻ്റര്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ ചെയര്‍മാന്‍ ലക്ഷ്മിദാസ് ഉദ്ഘാടനം ചെയ്തു. സെൻ്റ് തെരേസാസ് കോളേജ് മാനേജര്‍ സിസ്റ്റര്‍ വിനിത അധ്യക്ഷയായി. ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതി ഡയറക്ടര്‍ ദിപാങ്കര്‍ ശ്രീ ഗ്യാന്‍ വിശിഷ്ടാഥിതിയായി. പ്രോഗ്രാം ഓഫീസര്‍ ഡോ. വേദഭ്യാസ് കുണ്ടു മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസ്സി മാത്യു, ഡോ. ലത നായര്‍, ഡോ. പ്രീതി കുമാര്‍, മാക്സ്ലിന്‍ എം. മാക്‌സി തുടങ്ങിയവര്‍ സംസാരിച്ചു.