അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ ഒരാഴ്ച ദ്വീപില്‍ തങ്ങും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാനും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിരിക്കുന്നത്.