HomeIndiaകൊവിഡ് വാക്‌സിന്‍ വീട്ടിലെത്തിക്കാന്‍ രാജസ്ഥാന്‍

കൊവിഡ് വാക്‌സിന്‍ വീട്ടിലെത്തിക്കാന്‍ രാജസ്ഥാന്‍

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതിനിടയില്‍ വാക്‌സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രാജസ്ഥാനില്‍ ഇന്ന് തുടക്കം. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്‌സിനേഷന്‍ വീടുകളില്‍ നല്‍കുന്നത്. ഹെല്‍പ് ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉണ്ടെങ്കിലാണ് വാക്‌സിന്‍ വീട്ടിലെത്തുന്ന സേവനം ലഭ്യമാകുക. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സേവനം ലഭ്യമാക്കുക. 7 ലക്ഷം ജനസംഖ്യയുള്ള ബിക്കനീര്‍ നഗരത്തില്‍ ഇതുവരെയായി 3.69 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗികള്‍ 75000ത്തില്‍ താഴെയും മരണസംഖ്യ മൂവായിരിത്തിന് മുകളിലുമാണ്. പ്രതിദിന കേസുകള്‍ കുറയുന്ന ഡല്‍ഹിയില്‍ ഇന്ന് മുതല്‍ നിയനന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്ഡ അനുവദിച്ചിട്ടുണ്ട്. മാളുകള്‍ ഉള്‍പ്പടെ എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കും. 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ഭക്ഷണശാലകളും തുറക്കും. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 1,145 രൂപയാണ് സ്പുട്‌നികിന്റെ ആശുപത്രികളിലെ വില.

Most Popular

Recent Comments