ഒരു കൊവിഡ് മരണം പോലുമില്ലാതെ ഝാര്‍ഖണ്ഡ്

0

രണ്ടാം തരംഗത്തില്‍ ഇതാദ്യമായി ഒരു കൊവിഡ് മരണം പോലുമില്ലാതെ ഝാര്‍ഖണ്ഡ്. അതെസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,43,304 ആയി. നിലവില്‍ 3966 ആക്ടീവ് കേസുകളാണ് ഝാര്‍ഖണ്ഡില്‍ ഉളളത്.

അതെസമയം, രാജ്യത്ത് 24 മണിക്കൂറിനിടയില്‍80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേരാണ് മരിച്ചത്. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ 3303 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.