ഇന്ധനവില ജനങ്ങളെ പൊറുതി മുട്ടിക്കുന്നു; കേന്ദ്ര പെട്രോളിയം മന്ത്രി

0

ഇന്ധനവില വര്‍ധിക്കുന്നത് ജനങ്ങള്‍കക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കൊവിഡ് വാക്‌സിനു വേണ്ടി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധനവില നികുതി കുറക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.