ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിന് നേരെ സിപിഎം വധഭീഷണിയെന്ന് പരാതി. ആലത്തൂര്‍ സെൻ്ററില്‍ ഉച്ചക്ക് മൂന്നിനാണ് സംഭവം. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് നാസര്‍, നജീബ് തുടങ്ങിയ ഏഴ് പേര്‍ക്കെതിരെ എംപി പൊലീസില്‍ പരാതി നല്‍കി.
ആലത്തൂര്‍ സിപിഎം കോട്ടയാണെന്നും ഇവിടെ ഇനി വരരുതെന്നും സിപിഎം കാര്‍ ഭീഷണിപ്പെടുത്തിയതായി എംപി പറഞ്ഞു. ഇനി വന്നാല്‍ കാല് വെട്ടുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു സ്ത്രീയോട് പറയാന്‍ പാടില്ലാത്ത അസഭ്യവര്‍ഷമാണ് അവര്‍ നടത്തിയത്.
തിരഞ്ഞെടുപ്പ് സമയത്ത് ആലച്ചൂരില്‍ വെച്ച് കല്ലെറിഞ്ഞു. രണ്ട് തവണയായി സിപിഎം വധഭീഷണി മുഴക്കുന്നു. എംപിയെന്ന നിലയില്‍ എൻ്റെ മണ്ഡലത്തില്‍ എവിടേയും പോകേണ്ടി വരും. ജനങ്ങള്‍ തന്നോട് സംസാരിക്കുന്നതില്‍ സിപിഎമ്മിന് എന്തിനാണ് അസഹിഷ്ണുത. പൊലീസ് എത്തിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ വെച്ചും സിപിഎമ്മുകാര്‍ ഭീഷണിയും ആക്രോശവും തുടര്‍ന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു. എംപിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകളില്‍ കേസ് എടുത്തു