HomeKeralaമന്ത്രി വി  ശിവൻകുട്ടിയെ പുറത്താക്കണം: അഡ്വ. എസ്  സുരേഷ്

മന്ത്രി വി  ശിവൻകുട്ടിയെ പുറത്താക്കണം: അഡ്വ. എസ്  സുരേഷ്

രാജ്യദ്രോഹ കേസ്സിലെ പ്രതിക്ക് കേരളത്തിൽ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി ശിവൻകുട്ടിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പോലീസിൽ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുൽത്താനയോട് ഫോണിൽ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണം.

ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ വിശ്വാസവും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറത്താക്കുകയാണ് വേണ്ടത്. കേരള പോലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവൻ കുട്ടി ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൗരൻമാർക്ക് നേരെ ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ കേസ്സ്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിൻ്റെ ഐക്യം തകർക്കാനുമുള്ള ഈ പ്രവൃത്തി ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാജ്യദ്രോഹികളെ സംരക്ഷിക്കാനെ സഹായിക്കൂ. എസ്ഡിപിഐ പോലുള്ളവരുടെ ഔദാര്യത്തിൽ എംഎൽഎ ആയ ശിവൻകുട്ടി മത തീവ്രവാദികളുടെ അടിമയായി നേമം ജനതയെ വീണ്ടും അപമാനിക്കുകയാണന്നും അഡ്വ.എസ്.സുരേഷ് പറഞ്ഞു.

Most Popular

Recent Comments