HomeKeralaസത്യൻ അന്തിക്കാടിനൊപ്പം ബാലവേല വിരുദ്ധ ദിനാചരണം

സത്യൻ അന്തിക്കാടിനൊപ്പം ബാലവേല വിരുദ്ധ ദിനാചരണം

തൃശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒ ആർ സി പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായി.

കുട്ടികളോട് ചേർന്നു നിന്ന് അവരെ ചൂഷണം ചെയ്യുന്നവർ സമൂഹത്തിൽ ഉണ്ടെന്നും ഇവിടെ കുട്ടികൾ പലപ്പോഴും നിസ്സഹരായി പോകുന്നുവെന്നും സത്യൻ അന്തിക്കാട് ഓർമ്മിച്ചു. നല്ല സുഹൃത്തക്കളുടെ കൂട്ടുണ്ടാക്കുവാൻ ആദ്യം സ്വയം നല്ല സുഹൃത്താകുകയാണ് വേണ്ടത്.  സിനിമാ മേഖലയിൽ കുട്ടികളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്നില്ല. കുട്ടികളോടുള്ള സൗഹാർദ്ദപൂർണ്ണമായ ഇടപെടൽ മാത്രമാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് ആത്മവിശ്വാസം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഉന്നയിച്ച മിക്കവാറും എല്ലാ ചോദ്യങ്ങളും വിഷയത്തിൻ്റെ പ്രത്യേകതയും ഗൗരവവും ഉൾക്കൊണ്ടു തന്നെയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. കെ ജി വിശ്വനാഥൻ, പൊലീസ് ഐജി പി വിജയൻ എന്നിവർ കുട്ടികളുമായി സംസാരിച്ചു.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി ജി മഞ്ജു  സംസാരിച്ചു. ഒആർസി ട്രെയിനർമാരായ ബെറ്റി തോമസ്,  ബെൻസൻ, നൂറുദ്ദീൻ,  രേഷ്മ എന്നിവർ ചോദ്യോത്തര വേള നിയന്ത്രിച്ചു. വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ  എസ് സുലക്ഷണ  സ്വാഗതംവും ഒആർസി പ്രൊജക്റ്റ്‌ അസിസ്റ്റൻ്റ്  ബീനാ ഗോപിനാഥ് നന്ദിയും പറഞ്ഞു.

Most Popular

Recent Comments