HomeKeralaമരം വേട്ട വിവാദം; സിപിഐയില്‍ ഭിന്നത

മരം വേട്ട വിവാദം; സിപിഐയില്‍ ഭിന്നത

വിവാദ മരം വേട്ടയെ തുടര്‍ന്ന് സിപിഐയില്‍ ഭിന്നത രൂക്ഷമായി. വിവാദത്തില്‍ മുന്‍ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മയില്‍ പക്ഷം ആരോപിച്ചു. പെരിയ മരം മുറിക്കേസില്‍ ആരോപണ വിധേയനായ അന്നത്തെ റവന്യു മന്ത്രി ഇകെ ഇസ്മയിലിനൊപ്പം പാര്‍ട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

മരം മുറിക്ക് വഴിയൊരുക്കിയത് റവന്യു മന്ത്രിയുടെ ഓഫീസാണെന്നാണ് ഇസ്മയില്‍ പക്ഷം ആരോപിക്കുന്നത്. പ്രകാശ് ബാബു അനുകൂലികളും ഇവര്‍ക്കൊപ്പമുണ്ട്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കില്‍ ഇന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.

കോടതി മുഖേന അന്വേഷണം വന്നാല്‍ പ്രതിരോധത്തിലാകുക സിപിഐ ആണെന്ന് ഇസ്മയില്‍ പക്ഷം വാദിച്ചു. സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്്. സംസ്ഥാന സമിതിയില്‍ പക്ഷേ മരംമുറി വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടന്നേക്കും.

Most Popular

Recent Comments